Friday, December 24, 2010

ഒരു പ്രണയ ഗീതം

ഒരു പ്രണയ ഗീതം


മെല്ലെവന്നു കുഞ്ഞുതെന്നലുമ്മവച്ചുവോ
ചെമ്പനീര്‍ കവിള്‍ത്തടങ്ങള്‍ തെല്ലുചോന്നുവോ
മുല്ലമൊട്ടുപോല്‍ തളിര്‍ത്ത നിന്‍റെ മേനിയില്‍
മന്ദമാരുതന്‍ തലോടി എങ്ങുപോയതോ

കോടമഞ്ഞില്‍ ചേര്‍ന്നിരുന്നു കൊക്കുരുമ്മിയാടിടാം
നീലരാവില്‍ പെയ്തുവീഴും നിര്കണങ്ങള്‍മുത്തിടാം
പാരിജാത ഗന്ധമൂറും രാത്രിതന്‍ കരിങ്കുഴല്‍
നേര്‍ത്ത പുവുടല്‍ മറച്ചു നാണവും മറന്നുവോ?

മെല്ലെവന്നു......

പാതിരാവിന്‍ പാല്ക്കുടങ്ങള്‍ താഴെവീണുടഞ്ഞതോ
ചോലമെയ്‌ കുളുര്‍നിലാവിലന്നു പൂത്തുലഞ്ഞതോ
താരകങ്ങള്‍ കണ്ണുചിമ്മി വര്‍ഷമേഘ പാളിതന്‍
ജാലകങ്ങള്‍ ചാരിയെങ്ങു പോയ്മറഞ്ഞതോ ?

മെല്ലെവന്നു......

അജയ്‌ 17/12/2010 (ente softwaril chillaksharangal vazhangunnilla)





തൂമഴ

ചെല്ലം ചിന്നി ചിന്നി, പെണ്ണിന്‍ ഉള്ളം തുള്ളി,
വിണ്ണിന്‍ സ്തന്യം പോലെ മണ്ണില്‍ ചായം ചിന്നി;
പൊന്നിന്‍ നീര്‍മണികള്‍ ചന്നം പിന്നം ചാറി,
കണ്ണില്‍ നാണം മിന്നി, മെയ്യില്‍ താളം മീട്ടി;

തേനൂറും കാറ്റിന്റെ കാതില്‍ കിന്നാരങ്ങള്‍ ചൊല്ലീ,
മാനോടും മേടകള്‍ മാടി വിളിച്ചില്ലേ നിന്നേ;
എന്‍റെ പൊന്നേ,

നീലനിലാവിന്റെ പാദസരം കടം വാങ്ങി,
ചേലെഴും ചോലകള്‍ താരാട്ടിന്‍ ഈണത്തില്‍ പാടീ;
വീണ്ടും പാടി;

ചെല്ലം ചിന്നി ............

മാരിവില്‍ തുഞ്ചത്തൊരൂയലും കെട്ടിയൊന്നാടാന്‍,
മാനത്തു മിന്നുന്ന താരക സൂനങ്ങള്‍ നുള്ളാന്‍;
കൈകള്‍ വെമ്പി

ചാരത്തു നീ വന്നു പീലിക്കൈ കൊണ്ടെന്നെ പുല്കീ
മാറത്തെച്ചൂടില്‍ നിന്‍ താരിളം മെയ്‌ പൂത്തുലഞ്ഞു;
എന്‍റെ കണ്ണേ;

ചെല്ലം ചിന്നി......
അജയ്‌