Saturday, September 15, 2012

Nila kezhumpol

നിള കേഴുമ്പോള്

വിപ്രലംഭാര്ദ്രയായ്
വിഭ്രാന്തമേകയായ്
നില്പ്പുനീ, നിര്നിദ്ര-
മുല്പ്പലഗാത്രിയായ്.,

എത്രമേല് ശോഷിതം
എത്ര വൈകല്പ്പികം
ചിത്ര വിചിത്രമീ
വൈകൃത്യ ഭാസനം.

സുസ്ഥിരപ്രോക്തമീ
കൈവല്യ ദീക്ഷയാല്
ഭിക്ഷാന്നമാകിലോ
സജ്ജന ദോഹളം.

കൈക്കൊണ്ടു മുജ്ജന്മ
പുണ്യ പ്രപഞ്ചിത
തര്പ്പിതാര്ഘ്യം,നിന്റെ-
ശോണിതം, മോഹിനീ.

മുക്തകേശാഗ്രത്തില്
മുപ്പാരും ഹോമിച്ച
വിപ്രപ്രവരവര്
നിന്നെ സ്തുതിക്കയോ

സത്യമനര്ത്ഥമായ്
നിത്യാന്ധകാരമായ്
കര്ത്ര്ദോഷം കൊണ്ട്
ശുഷ്ക്കമായ്ത്തീര്ന്നതോ

പില്ക്കാലമോ പിത്ര്
പ്രീതിക്കായര്പ്പിച്ച
തര്പ്പണയാഗാ-
ങ്കണങ്ങളില്, കേഴുന്ന

മറ്റൊരു സീത,
അവള്ക്കില്ല മോചനം!
കത്തുമോ ലങ്കയും?
എത്തുമോ രാമനും?


അജയ് മേനോന്
14 സ്പ്തംബര് 2012 രാത്രി 9 മണി

നിള എന്നും എന്റെ ദുഖമായിരുന്നു, ഒപ്പം സാന്ത്വനവും,  ഇന്ന് അവള് കേഴുകയാണ്.....