നിശയുടെ സാന്ദ്ര നീലിമയില്‍അലിയാം
ദിശയറിയാക്കയങ്ങളില്‍തിരയാം
അസുലഭ സുഖമയ സുരകൃത ലാസ്യ കേളികളില്‍
അലിയുമൊരനുപമ പരിമൃദു വിസ്മയങ്ങളില്‍
അതി ചടുലം, സ്വരലയ താന്ത തന്തികളില്‍
മധുമധുരം, തിരകളിലലിയുമന്തികളില്‍
ഒരു സുഖ നിമിഷമതുണരുമൊരവനിയിതില്‍
നടനമിതാ, ചതുര ഭരത താള ചലനങ്ങളില്‍. (2)
കലയുടെ കാവ്യ കല്‍പ്പനകള്‍സാന്ത്വനം
മുരളികയില്‍സപ്തസ്വരമധുര നിസ്വനം
പുലരിയിലൊരുതണു ഹിമകണമുമ്മ വച്ചതോ
ഒരു മൃദു സുരഭിലമതിസുഖ തെന്നലായിതാ
മതിമുഖി നീ ,വിടരുമൊരുണ്മ പോലവേ
ഇനിവരു നീ, പേലവപുഷ്പ സിരകളില്‍
ഒരുനറു കിരണമതുതിരുമൊരുര്‍വരിയില്‍
കവനമിതാ, സുകൃതമയ മൃദുരവങ്ങളായ്. (2)