Tuesday, March 8, 2011

ഗാനമേ





കവി കനിഞ്ഞു കല്‍പ്പിച്ചു ദൃഢമാമസ്ഥിപഞ്ജരം,

സംഗിതം മെനഞ്ഞു നിന്‍ മജ്ജയും തുകല്‍ക്കൂടും,

വാദ്യവൃന്ദം നേര്‍ന്നു പകിട്ടാര്‍ന്നോരുടയാട,

പിന്നെ ഗായകന്‍ നല്‍കീ നിനക്കന്തരാത്മാവും,

എല്ലാമേ തികഞ്ഞു നീ ശ്രേഷ്ടയായ്‌ വിലസുമ്പോള്‍,

ആരു നിന്‍ പിതാവാരെന്നു ചൊല്‍കാനാമോ ?

No comments:

Post a Comment