Wednesday, November 23, 2011

സുനാമിയുടെ പിറ്റേന്നു:


സുനാമിയുടെ പിറ്റേന്നു:

ചിലമ്പിച്ച സ്വരത്തില്‍
സായം സന്ധ്യ തേങ്ങുന്നു,
അവളുടെ സീമന്ത രേഖയില്‍
കുങ്കുമച്ചാര്ത്തിന്‍ ശോണിമയില്ല;
മകര മഞ്ഞിന്റെ പുതപ്പു നീക്കി
അവള്‍ പിറ്റേന്നുണര്ന്നപ്പോള്‍
അനുഭൂതികളുടെ
രസവായ്പ്പു ശേഷിച്ചിരുന്നില്ല
ഇനിയും മറ്റൊരു സന്ധ്യയില്‍
ഒരാശ്ലേഷത്തിന്‍റെ ആലസ്യത്തില്‍
മയങ്ങുമ്പോള്‍
ചിതറിയ കുങ്കുമച്ചിമിഴില്‍നിന്നു
ഒരു വിരല്‍ച്ചാര്‍ത്ത്
അണിയാന്‍ മോഹം
വീണ്ടൂം...

1 comment:

  1. കാലം ഗമിക്കുമ്പോൾ സന്ധ്യ വീണ്ടും കുങ്കുമച്ചാർത്തണിയും...
    സുനാമിയെ മറക്കും...
    അങ്ങനെ ആയല്ലേ പറ്റൂ?

    ReplyDelete