ഓണവും ഈണവും:
ഓണമായ്, മനസിലൊരീണമായ്,
തെളിയും മോഹമായ്,
ആണയൂ പൈങ്കിളീ;
താളമായ്, മൃദുരവ മേളമായ്,
അനുപദ മേകയായ്,
വരുമോ കണ്മണീ,
മഴമുകിലുകള്‍ മാഞ്ഞല്ലോ?,
തെളി നിറകതിര്‍ പൂത്തല്ലോ,
അളികുലമൊരു പൂത്താലം,
ആരുമയൊടെതിരേല്‍ക്കുന്നു,
ഇനി പറയൂ., സ്വയമലിയൂ.,
ഈ മണ്ണിലാണ് സ്വര്‍ഗം.
ഓണമായ്...........
പോലി, പൊലി , നിറ പാടുന്നു,
മധു നുകരും മയിലിണകള്‍.,
നിര നിരയായ് തുമ്പികളും.,
പുലരിച്ചാര്‍ത്തണിയുന്നു,
ഇനി വിടരൂ, കണിമലരേ,
ഈ വിണ്ണിലാണ് സ്നേഹം.
ഓണമായ് ........
അജയ് മേനോന്‍ 18 ജനുവരി 2012 കാലത്ത് പത്തു മണി.
പ്രിയപ്പെട്ട അജയ്,
ReplyDeleteഈ വിണ്ണില്‍ ....ഈ മണ്ണില്‍ സ്നേഹം നിറയട്ടെ..!
നല്ല വരികള്‍!
സസ്നേഹം,
അനു