Saturday, September 15, 2012

Nila kezhumpol

നിള കേഴുമ്പോള്

വിപ്രലംഭാര്ദ്രയായ്
വിഭ്രാന്തമേകയായ്
നില്പ്പുനീ, നിര്നിദ്ര-
മുല്പ്പലഗാത്രിയായ്.,

എത്രമേല് ശോഷിതം
എത്ര വൈകല്പ്പികം
ചിത്ര വിചിത്രമീ
വൈകൃത്യ ഭാസനം.

സുസ്ഥിരപ്രോക്തമീ
കൈവല്യ ദീക്ഷയാല്
ഭിക്ഷാന്നമാകിലോ
സജ്ജന ദോഹളം.

കൈക്കൊണ്ടു മുജ്ജന്മ
പുണ്യ പ്രപഞ്ചിത
തര്പ്പിതാര്ഘ്യം,നിന്റെ-
ശോണിതം, മോഹിനീ.

മുക്തകേശാഗ്രത്തില്
മുപ്പാരും ഹോമിച്ച
വിപ്രപ്രവരവര്
നിന്നെ സ്തുതിക്കയോ

സത്യമനര്ത്ഥമായ്
നിത്യാന്ധകാരമായ്
കര്ത്ര്ദോഷം കൊണ്ട്
ശുഷ്ക്കമായ്ത്തീര്ന്നതോ

പില്ക്കാലമോ പിത്ര്
പ്രീതിക്കായര്പ്പിച്ച
തര്പ്പണയാഗാ-
ങ്കണങ്ങളില്, കേഴുന്ന

മറ്റൊരു സീത,
അവള്ക്കില്ല മോചനം!
കത്തുമോ ലങ്കയും?
എത്തുമോ രാമനും?


അജയ് മേനോന്
14 സ്പ്തംബര് 2012 രാത്രി 9 മണി

നിള എന്നും എന്റെ ദുഖമായിരുന്നു, ഒപ്പം സാന്ത്വനവും,  ഇന്ന് അവള് കേഴുകയാണ്.....


Monday, July 16, 2012

vyaamoham

വ്യാമോഹം.


പോകണം പിന്നിട്ടൊരാ -

വീഥികള്‍ തോറും വീണ്ടും,

ഏറിവന്നീടും മോഹം

എന്നുള്ളില്‍ നിറയവേ,

കാലത്തെ വെല്ലാനാര്‍ക്കും

ആവതല്ലല്ലോ പക്ഷെ,

ഏറിടാം മനോരഥ മേറ്റ-

മുത്സാഹത്തോടെ,

നാവോറു പാടും പാണന്‍,

ആടുന്ന തെയ്യങ്ങളും,

ചോരയും ചിന്തിയാര്‍ത്തു-

തുള്ളുന്ന കോമരവും,

നാഗങ്ങള്‍ പിണയുന്ന

കാവുകള്‍ , പിന്നെ ച്ചെറു-

മീനുകള്‍ പുളക്കുന്ന

നല്ലാമ്പല്‍ കുളങ്ങളും,

അന്തിക്കു നിലവിളക്കേന്തി-

ശ്രീരാമ നാമം ചൊല്ലുന്ന

പെണ്കിടാവും, പിന്നെയാ

ത്തൊടിയിലെ മുത്തശ്ശി മാവും,

തെന്നലാലോലമാടി ത്തിമിര്‍-

ത്താര്‍ക്കുന്ന ചെറു വയല്‍

ത്തുമ്പികള്‍ , തേന്‍ ചുരത്തും

കുഞ്ഞരി ത്തുമ്പപ്പൂവും,

എന്നിനി വീണ്ടും ഞാനാ-

പാടത്തു പൂക്കും കതിര്‍

പൊന്നിന്‍റെ പുതു മണം

മാറാത്ത പൂഞ്ചേലതന്‍

തുമ്പത്തു പിടിച്ചൊന്നു

കുഞ്ഞിളം പല്ലും കാട്ടി

ച്ചിരിച്ചും, നന്ദിനി പ്പയ്യിന്‍

വിക്രിതി ക്കിടാവിന്‍റെ

താരിളം മെയ്യില്‍ കുത്തി

നോവിച്ചും, രസിച്ചൊട്ടു

കളിച്ചും ,പിന്നെയന്നെന്‍

കയ്യിലെ പര്‍പ്പടകം

കവര്‍ന്ന കരിം കാക്ക

ചെന്നിടം നോക്കി, തെല്ലു

കരഞ്ഞും, പിന്നെ ക്കാണാ

ക്കുയിലിന്‍ പാട്ടിന്നെതിര്‍

പാട്ടുമായ് മരച്ചോട്ടില്‍

തളര്‍ന്നു മയങ്ങവേ

അമ്മ വന്നുണര്‍ത്തിയ

ക്കരങ്ങള്‍ രണ്ടും പിടിച്ചു

മ്മറക്കോലായിലെ ത്തിണ്ണയില്‍

കിടത്തിയിട്ടഞ്ചാറു പറഞ്ഞതും

ഉമ്മറക്കഴുക്കോലില്‍

അന്തിക്കു കൊളുത്തിയ

പുകഞ്ഞു കത്തും റാന്തല്‍

വിളക്കിന്‍ ചുറ്റും പാറും

ചിതല്‍ പാറ്റകള്‍, പിന്നെ

ചൊരിയും പേമാരിയില്‍

കരയും തവളകള്‍,

ചീവീടും മേല്‍ക്കുമേലെ,

മഴതോരുമ്പോള്‍ക്കാണു

മാകാശക്കീറില്‍ വന്നു

ചിരിക്കും താരങ്ങളും,

വരുമോ വീണ്ടും നിങ്ങള്‍?


ഓര്‍ത്തു ഞാന്‍ വിലപിപ്പൂ

തരുമോ സുഖദമാം കരുണാ

വര്‍ഷം വീണ്ടും ?




അജയ് മേനോന്‍

ജുലായ് 16 ,2012

Wednesday, January 18, 2012

ഓണവും ഈണവും:


ഓണവും ഈണവും:

ഓണമായ്, മനസിലൊരീണമായ്,
തെളിയും മോഹമായ്,
ആണയൂ പൈങ്കിളീ;
താളമായ്, മൃദുരവ മേളമായ്,
അനുപദ മേകയായ്,
വരുമോ കണ്മണീ,

മഴമുകിലുകള്‍ മാഞ്ഞല്ലോ?,
തെളി നിറകതിര്‍ പൂത്തല്ലോ,
അളികുലമൊരു പൂത്താലം,
ആരുമയൊടെതിരേല്‍ക്കുന്നു,

ഇനി പറയൂ., സ്വയമലിയൂ.,
ഈ മണ്ണിലാണ് സ്വര്‍ഗം.


ഓണമായ്...........

പോലി, പൊലി , നിറ പാടുന്നു,
മധു നുകരും മയിലിണകള്‍.,
നിര നിരയായ് തുമ്പികളും.,
പുലരിച്ചാര്‍ത്തണിയുന്നു,

ഇനി വിടരൂ, കണിമലരേ,
ഈ വിണ്ണിലാണ് സ്നേഹം.

ഓണമായ് ........

അജയ് മേനോന്‍ 18 ജനുവരി 2012  കാലത്ത് പത്തു മണി.



Monday, December 26, 2011

പ്രണയം ഒരു സാന്ത്വനം

പ്രണയം ഒരു സാന്ത്വനം


പ്രണയം 
നിറകതിരായ്
നറുമണമോലും 
നിനവായ്
ഒരു ചെറു ഹിമകണ
 മണിയായ്,
നവനീതാമൃത 
മധുവായ്


അസുലഭമതിസുഖ
വിസ്മയസുരകൃത
സുമധുര മോഹന
വേണുഗാനമായ്


കനവിലുമുണരുമൊ
രുണ്‍മപോലവേ
താനുവതിലതിനവ
രാഗവീചിയായ്


ഒരു തണലായ്.,
ഒരു തുണയായ്
വിടരുമൊരഗ്നി
ജ്വാലയായ്,


ഇനി പടരൂ
ഇനി നിറയൂ
നീ എന്റെ ജീവനില്‍




അജയ്
26 ഡിസംബര്‍ 2011
10.45 രചിച്ചത്











Wednesday, November 23, 2011

സുനാമിയുടെ പിറ്റേന്നു:


സുനാമിയുടെ പിറ്റേന്നു:

ചിലമ്പിച്ച സ്വരത്തില്‍
സായം സന്ധ്യ തേങ്ങുന്നു,
അവളുടെ സീമന്ത രേഖയില്‍
കുങ്കുമച്ചാര്ത്തിന്‍ ശോണിമയില്ല;
മകര മഞ്ഞിന്റെ പുതപ്പു നീക്കി
അവള്‍ പിറ്റേന്നുണര്ന്നപ്പോള്‍
അനുഭൂതികളുടെ
രസവായ്പ്പു ശേഷിച്ചിരുന്നില്ല
ഇനിയും മറ്റൊരു സന്ധ്യയില്‍
ഒരാശ്ലേഷത്തിന്‍റെ ആലസ്യത്തില്‍
മയങ്ങുമ്പോള്‍
ചിതറിയ കുങ്കുമച്ചിമിഴില്‍നിന്നു
ഒരു വിരല്‍ച്ചാര്‍ത്ത്
അണിയാന്‍ മോഹം
വീണ്ടൂം...

Monday, November 21, 2011

വിരഹം:


വിരഹം:
വെണ്ണിലാവു പറഞ്ഞോ പെണ്ണെ
നിന്‍റെ നീള്‍ മിഴിയിതളില്‍
തിങ്ങി നിന്ന വസന്തം, ഒരു-
തെന്നല്‍ വന്നു കവര്‍ന്നോ?
എന്തിനിന്നീ മൌനം?, പറയു
എന്നുമീ ഞാനില്ലേ, കൂട്ടി-
ന്നെന്തിനിന്നൊരു മൌനം?
നിന്‍റെ പുലരികള്‍ തോറും
നറു മഞ്ഞു മധുരിമ പകരും
കുളുര്‍ മന്ദമാരുതനെന്നും
നിന്‍റെ തളിരുടലാകെ,
മെല്ലെ നുള്ളി യുണര്‍ത്തും,
തെല്ലു പരിഭവമോടെ,
നിന്നിലുണരും പുളകം','
ഒന്ന്മുത്തിയടര്‍ത്താന്‍
വന്നു പ്രിയസഖി ഞാനും.
അജയ്‌ 20/11/2011 10pm

Friday, May 6, 2011

ഗുരോ

എത്ര പേര്‍ കവനത്തിനുത്തുംഗ സോപാനത്തില്‍

കരേറിക്കലതന്‍ ബ്രഹ്മസത്തയും സര്‍വ്വം സ്വന്തം

തനിക്കുമേലെമറ്റാരുണ്ടിനി എന്നോര്‍ത്തോര്‍ത്തു

ചിരിച്ചു മദോന്മത്തരായി നില്‍ക്കുംപോളിതാ

തെക്കുതെക്കിങ്ങീകൊച്ചു കേരളക്കരയിലെ

ഒട്ടാളൊഴിഞ്ഞോരീക്കോണിലെച്ചെറുവീട്ടില്‍

മുറ്റത്ത്‌മാവും മറ്റുമാമാരമില്ലെങ്കിലും

സ്പഷ്ടമാം സ്നേഹമൂറും പുഞ്ചിരിപ്പൊല്‍ത്താലമായ്

നില്‍ക്കുമാമഹാകവിശ്രേഷ്ടനാം തമ്പിസ്സാറ്

ഒട്ടുമേയില്ല താന്‍ വേറിട്ടോനെന്ന ചിന്ത

ഒക്കവേഎളിമയില്‍ പൊതിഞ്ഞമധുരമാം

മസൃണഭാവങ്ങള്‍തന്‍ സുസ്മിതഘോഷങ്ങളാം

വൈകി ഞാന്‍ അറിഞ്ഞിടാനീ മഹത്പുരുഷനെ

കലയോ പെണ്ണൊരുത്തി അവളെ വേട്ടോര്‍ക്കയ്യോ

പറഞ്ഞിട്ടീല മറ്റുദാസ്യവേലയൊന്നുമേ

മറ്റാരും വേണ്ട ബന്ധുവായ് അവള്‍ മാത്രം

ഒക്കവേ കലക്കായി സമര്‍പ്പിച്ചീടുമ്പോഴാ

നല്‍പ്രണയിനി നല്‍കുമര്‍ത്ഥവും പ്രശസ്തിയും

ഇത്തരം മഹത്തത്ത്വം മറ്റെങ്ങു ലഭിച്ചീടും?

മല്‍പ്രിയഗുരോ അങ്ങേ പ്രണമിച്ചീടുന്നേന്‍