Wednesday, September 15, 2010

ഹസ്ഫ്രൈ :( മദ്യ കേരള സ്റ്റൈല്‍)

ഹസ്ഫ്രൈ :( മദ്യ കേരള സ്റ്റൈല്‍)

ഇന്നിവിടെ അവതരിപ്പിക്കാന്‍ പോകുന്നത് "പാചകത്തെ എങ്ങിനെ ഭര്‍ത്താവിലൂടെ മേരുക്കിയെടുക്കാം"
സോറി ഭര്‍ത്താവിനെ എങ്ങിനെ പാചകത്തിലുടെ മെരുക്കിയെടുക്കാം :
ചേരുവകള്‍
1) ഭര്‍ത്താവ് -മീശ കളഞ്ഞത് ഒരെണ്ണം
2) മുറ്റം തൂക്കുന്ന ചൂല്‍ ഒരെണ്ണം
3 )മുളകുപൊടി ആവശ്യത്തിന്
4) ചൂരല്‍ വടി ഒരെണ്ണം
5) അയല്‍ക്കാര്‍ വേണ്ടത്ര

തയ്യാറാക്കുന്ന വിധം
ആദ്യമായി ഭര്‍ത്താവിനെ തഞ്ചത്തില്‍ കൊഞ്ചി
വിളിക്കുക .വേണമെങ്കില്‍ ഒരു ചായ കൊടുക്കുക
പിന്നെ നടത്താനുള്ള കാര്യം അവതരിപ്പിക്കുക
പണച്ചെലവുള്ള കാര്യമാണെങ്കില്‍
തീര്‍ച്ചയായിട്ടും അത് അയാള്‍ സമ്മതിക്കുകയില്ല
അപ്പോള്‍ രണ്ടാമത്തെ ചേരുവ നല്ലവണ്ണം ചെറു ചൂടോടെ ചേര്‍ക്കുക
അല്പസമയം കഴിഞ്ഞാല്‍ ഒന്നാമത്തെ ചേരുവ നല്ല ചൂടോടെ ഇരിക്കുമ്പോള്‍ തന്നെ മുന്നാമത്തെ ചേരുവ വിതറുക
നല്ലവണ്ണം ചുവന്നു വരുമ്പോള്‍ നാലാമത്തെ ചേരുവ കൊണ്ട്
നന്നായി അടിച്ചു പതം വരുത്തുക
ഇത്രയും കഴിയുമ്പോള്‍ നല്ല ഒരു ഭര്‍ത്താവിനെ പാകമായി കിട്ടുന്നതാണ്
അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് വിഭവം ആസ്വദിക്കാം

***************

വിലാപം

വിലാപം


കെട്ട്ട്യോന്റെ കഞ്ഞിയും ദുഖ: കഞ്ഞി
കേട്ട്യോല്ടെ കഞ്ഞിയും ദുഖ: കഞ്ഞി
എന്റൂര്‍ മകനേ; എന്റൂര്‍ മകളേ

എന്‍റെ മക്കക്കിന്ന്‍ എന്നെ വേണ്ട
എന്‍റെ പര്‍ത്താവിന്ന്‍ എന്നെ വേണ്ട
എന്‍റെ വായിപ്പല്ല് പോയെപ്പിന്നെ
എന്നാര്‍കും വേണ്ടെന്റെ നാട്ടുകാരെ

അയലോക്കക്കാര്‍കെന്നെ വേണ്ട പൊന്നെ
വയറു വേശ്ന്നിട്ടു വ്യയെന്ടുന്ന്യേ
വഴിയാകെ തെണ്ടിട്ടു നടുവോടിഞ്ഞേ
വയതായ പിന്നാര്‍ക്കും വേണ്ടാതാവോ

ചോവ്വുള്ള കാലത്ത് നല്ല പെണ്ണ്
ചോവ്വില്ലതായപ്പ കള്ളി തള്ള
ഏനെന്റെ കൂട്ടരെ ത്നെഹിച്ചല്ലേ
ഏനെന്റെ മാക്കളെ ത്നെഹിച്ചല്ലേ

എല്ലാര്ക്കും വേണ്ടാത്ത തള്ള ഇപ്പ
എങ്ങോട്ട് പോക്വെന്റെ നാട്ടുകാരെ
പഴുത്തില വീണത്‌ കാണുമ്പഴ്
പച്ചില ചിരിച്ചത്‌ പോലെ മക്ക

ചിരിച്ചാല് തമ്പിരാന്‍ പൊറുക്കില്ലന്ന്‍

അജയ്‌

Sunday, September 12, 2010

മായം

"കിട്ടിയോ എത്രയുണ്ട്?"
"ഉം.,അന്‍പതു കന്നാസുണ്ട്"
"നമ്മുടെ സ്റ്റോക്കോ"
"ആയിരം"
"ശരി മൊത്തം തട്ടിക്കൊ ഇനി വീര്യം കുറഞ്ഞു പോകണ്ട"
"അയ്യോ മൊതലാളി ആള് തട്ടിപ്പോവില്ലേ?"
"ഈ ഭൂമി മലയാളത്തില് അറുനൂറ് കോടി ഉണ്ടെട കുറച്ചെണ്ണമ് കാഞ്ഞാല്‍ ഭൂമിക്ക് ഭാരം കുറയും"
ചിരിച്ചുകൊണ്ട് അയാള്‍ നോട്ടുകെട്ടുകള്‍ അടുക്കി വച്ചു

Thursday, September 2, 2010

മദ്യമാണഖിലസാരമൂഴിയില്‍

മദ്യമാണഖിലസാരമൂഴിയില്‍

കിഴക്കുതുടുത്തില്ലീ വെളുപ്പാങ്കാലത്തല്‍പം
നടക്കാമെന്നോര്‍ത്തുഞാന്‍ വഴികള്‍ താണ്ടീടവെ
പെരുത്ത പുരുഷാരമച്ചടക്കത്തോടൊട്ടു
വരിയായ് ചരിപ്പതെന്തെന്നതോര്‍ത്തുഞാന്‍
ചെന്നപ്പോള്‍, കാര്യമെന്തെന്നാരാഞ്ഞപ്പോളൊരാള്‍
ചിരിച്ചുകൊണ്ടോതീ സഹൃദയനന്നേരം
തുറന്നിട്ടില്ല ചങ്ങാതീ ഈ കടയൊന്നു -
തുറന്നെന്നാകില്‍ കുപ്പിരണ്ടെണ്ണം വാങ്ങീട്ടൊന്നു
സ്ഥലം വിടാമായിരുന്നെനിക്കു പോയിട്ടല്‍പം
ധൃതിയുണ്ടിനിയും, പിന്നെ സപ്ലൈകോവില്‍ ചെന്നി
ട്ടരിവാങ്ങണം പിന്നെ കവലക്കലുങ്കിന്‍റെ
കീഴിലൊരല്‍പം ചെന്നു പയറ്റിപ്പിടിക്കണം
ഗുലാനും, ആസും സ്പേഡു രാജാവും വഴിപോലെ
ഇറക്കി തെരുതെരെ പൊയ്പോയ പണമെല്ലാം
മടിശ്ശീലയിലാക്കി മടങ്ങീടേണം ചെമ്മേ.
വിദേശമദ്യഷാപ്പിന്‍ മുന്നിലീ ക്യൂ നില്‍ക്കുമാ
വയസ്യരും പിന്നെച്ചെറുകിടാങ്ങളുമുണ്ടേ
കൂട്ടത്തിലൊട്ടുപേരും മദ്ധ്യവയസ്കരാണെന്നാലും
മദ്യമെന്നതിനുണ്ടോ വലുപ്പച്ചെറുപ്പവും?
മദ്യത്തില്‍ രമിപ്പു നാം മദ്യത്താല്‍ മരിപ്പു നാം
മദ്യമെന്നതു കേട്ടാല്‍ തിളച്ചീടേണം രക്തം
മദ്യം കൊണ്ടഴിയാത്ത ചുവപ്പുനാടകളുണ്ടോ
മദ്യവും മദിരയും തുളുമ്പീടട്ടെ മണ്ണില്‍
മദ്യമാണഖിലവും മദ്യമൊന്നത്രേ ദൈവം
മദ്യദൈവത്തിന്‍ നാടതല്ലേ എന്‍ കേരളം.