Monday, November 22, 2010

നഷ്ടപ്പെട്ട മുഖം


ബ്രാഹ്മമുഹൂര്‍ത്തത്തിങ്കല്‍ ഞെട്ടി ഞാനെഴുന്നേറ്റു
പ്രാതഃ കിര്‍ത്തനങ്ങള്‍ ഏതോ ക്ഷേത്രാങ്കണത്തില്‍ നിന്നു
കേള്‍ക്കവേ ചെന്ന് മുഖം കഴുകാനോരുങ്ങവേ
കണ്ടീലെന്‍ മുഖം ആ കണ്ണാടി ഞാന്‍ നോക്കവേ

കഷ്ടമേ ഇതെന്തോരു മായ ? വേറെങ്ങു പോമെന്‍ മുഖം?
വീടാകെ അരിച്ചു പെറുക്കി ഞാന്‍ ,പക്ഷെ- കണ്ടീലെന്‍
മുഖം ?പാതയോരത്തോ, പിന്നെ പ്ലാവിന്‍റെ ചോട്ടില്‍ വെച്ചോ
പാതിമയക്കത്തില്‍ ആരോ മോഷ്ടിച്ച് കടന്നതോ ?

ശൈശവത്തില്‍ എന്‍ മുഖം നല്‍ ശശിബിംബം
പോലത്രേ എന്നമ്മ മറ്റാരോടോ ചൊല്‍ക കേട്ട്
വേണ്ടത്ര ഊറ്റം കൊണ്ട് തിമിര്‍ത്ത മുഹുര്‍ത്തങ്ങള്‍
അന്ന് കണ്ണാടി എന്‍റെ പ്രിയ സുഹൃത്തായിരുന്നല്ലോ?

ബാല്യത്തില്‍ കൊഞ്ഞനം കുത്തി, കോക്രി കാണിച്ചും നട-
ന്നോര്‍ക്കുവാന്‍ ഇന്നും എത്ര സുഖം, എന്‍ പൊന്മുഖം
കുട്ടുകാര്‍ തുള്ളി യാര്‍ത്തു വരുമ്പോള്‍ ഒളിച്ചിരുന്നാ-
ര്‍ത്താര്‍ത്തു കുടുകുടെ ചിരിപ്പിച്ചോരെന്മുഖം.

എന്‍റെ കൌമാര സ്വപ്നാങ്കണങ്ങളില്‍ വിടര്‍ന്ന-
തി തീവ്ര മോഹസൂനമാലസ്യ മാണ്ടങ്ങന്നപ്പോള്‍
പ്രേയസിയോടു ശൃംഗാര രാഗവായ്പോടുടന്‍
കാമാര്‍ത്ത മന്നെന്‍ മുഖം എങ്കിലും മനോഹരം ?

പിന്നെയും കാലത്തിന്‍റെ ഒഴുക്കില്‍ മാറി മാറി
കൈവന്നു പല നിറ ഭേദങ്ങള്‍ മുഖത്തല്പം
വല്ലായ്മയും., പിത്ത നീര്‍കെട്ടും, പാണ്ടും, പാടും
വിട്ടു പോയില്ല സ്നേഹ ലേപനങ്ങള്‍ കൊണ്ടും.

കന്മഷം,ഗര്‍വും, പിന്നെ പുച്ഛവും,അന്യര്‍ വെറും
കീടങ്ങള്‍, ശുദ്ധ ഭോഷ്ക്കര്‍,വിവേകമവര്‍ക്കുണ്ടോ-
എന്നെക്കാള്‍? എന്ന ചിന്ത ദുരയും മൂത്ത്‌ കൊടും
വിഷവും വിതറി ഞാന്‍ കാലങ്ങള്‍ കഴിച്ചതും

ഇന്ന് ഞാന്‍ ഓര്‍ത്തുപോയി എന്മുഖം എനിക്കെന്നു
നഷ്ടമായ്‌ തിര്‍ന്നതെന്ന സത്യവും യാഥാര്‍ത്യവും
ഇനിയുള്ള കാലങ്ങള്‍ മുഖവും തേടി തേടി നടക്കാം
പിന്നെ ശപിക്കാം , എന്നെത്തന്നെ ;..........

Tuesday, November 16, 2010

ജോക്കിം"ഗ് പാത

"
"ജോക്കിം"ഗ് പാത




കാലത്ത് കോഴി കുകുംമുന്പെയുനര്നിട്ടല്പം

ജോഗ്ഗിങ്ങും കവാത്തും,കൂടെ പരദുഷണവുമാവാം

ഒരുക്കി രാജപാത., വാഹനങ്ങളെല്ലാം പോയ്‌

വളഞ്ഞു വലയട്ടെ,ഞങ്ങള്‍ക്കു നടക്കണം



കുഞ്ഞുങ്ങള്‍,കാലത്ത് മൂലോകവും ചുറ്റിടേണം

പാഠശാലയില്‍ എന്നും വൈകിയങ്ങെത്തും നേരം

കയറ്റി നിര്‍ത്തും ബെഞ്ചില്‍.,ശിക്ഷിപ്പതത് കഷ്ടം

പാവങ്ങള്‍ അവരെന്തു പിഴച്ചു,തെറ്റാരുടെ?



അദ്ധ്വാനിക്കുന്ന ജനമെപ്പോഴും "ഫിറ്റാ" ണല്ലോ

അവര്‍ക്ക്, പ്രഷറും, മേദസ്സും, ഷുഗറും വരാ

സപ്രമന്ജ്ത്തില്‍ സദാ ശയിക്കുന്നോര്‍ക്കല്ലോ

കൊളെസ്ട്രോല്‍, ബിപി, പിന്നെയനുബന്ധ രോഗങ്ങള്‍;



പട്ടണം വിട്ടകലെ വസിപ്പോര്‍തന്‍ കഷ്ടങ്ങള്‍

മറ്റാരെന്തരിഞ്ഞഹോ ,ഒഫിസിലെന്നും ലേറ്റ്

പിന്നെ മേലധികാരി ശകാരിക്കുമ്പോള്‍ ഏറ്റം

നിന്ദയും, അപമാനഭിതിയും പേറി പേറി



എന്തിനി രാജപാത ഒരുക്കി ജോഗിങ്ങിനായ്

അരാരെ സുഖിപ്പിക്കാന്‍, അതോ വികസനത്തിന്‍റെ

പേര് ചൊല്ലി പ്പാവംജ്ജനത്തെ ക്രുശിക്കയോ

മറ്റെന്തു പറയാന്‍ ഞാന്‍ കഷ്ടമേ കലികാലം



അജയ്‌

# മ്യുസിയം മുതല്‍ വെള്ളയമ്പലം വരെ ആരോഗ്യ പാത : വാര്‍ത്ത

Friday, November 12, 2010

വിത്തുകാള
വേണമെന്‍ ബീജലക്ഷങ്ങള്‍,
പുത്തനുയിര്‍ വാര്‍ക്കാനല്ലീ
ച്ചുരക്കും, മറെന്നാലേ.,
നിറയൂ പണപ്പെട്ടി.

വേണമെന്‍ വിയര്‍പ്പയ്യോ
രക്തവും നിശ്വാസവും
തന്‍ വിള പൂക്കാന്‍ പിന്നെ
തളിര്‍ക്കാന്‍, കതിരേകാന്‍.

വേണമെന്‍ ഗളം,അഹോ
കുരുക്കിട്ടുടല്‍കെട്ടി
വലിപ്പാന്‍, ഭാരവണ്ടി
തളര്‍ന്നു വിഴും വരെ

പിന്നെയെന്‍ ഉടല്‍ കൊത്തി
നുറുക്കി ക്കൊള്‍വിന്‍
കൊന്ന പാപം ഒട്ടു
തിന്നെന്നാല്‍ തിരുമത്രേ