പറയാന്‍ മറന്ന പകലിന്‍ വിരഹം
വിടരാന്‍ മടിച്ച മലരിന്‍ ശോകം
തുടരും, കഥയിതു തുടരും,
മറുമൊഴിതേടും ഹൃദയം,
തേങ്ങുമീ ഹൃദയം.
തണല്‍ വിടരാത്തൊരീ താഴ്വാരങ്ങളില്‍,
തണുവിനു കൊതിക്കും പഥികന്‍റെ ഹൃദയം.
ഒരുമണല്‍ ക്കാറ്റില്‍നീറിയലിഞ്ഞൊരീ,
ചെറു നുര പോലൊരു വിദളിത രാഗം.
പറയാന്‍...
പലവുരു പറഞ്ഞും, മറന്നും, പിരിഞ്ഞും,
കുയിലിണ തിരയും മധുകണ മധുരം,
ഇനി വരുമോ നീ ഒരു ഹിമകണമായ്
ഉരുകുമീ വേനലില്‍ നവനീതവുമായ്..
പറയാന്‍...
വിടരാന്‍ മടിച്ച മലരിന്‍ ശോകം
തുടരും, കഥയിതു തുടരും,
മറുമൊഴിതേടും ഹൃദയം,
തേങ്ങുമീ ഹൃദയം.
തണല്‍ വിടരാത്തൊരീ താഴ്വാരങ്ങളില്‍,
തണുവിനു കൊതിക്കും പഥികന്‍റെ ഹൃദയം.
ഒരുമണല്‍ ക്കാറ്റില്‍നീറിയലിഞ്ഞൊരീ,
ചെറു നുര പോലൊരു വിദളിത രാഗം.
പറയാന്‍...
പലവുരു പറഞ്ഞും, മറന്നും, പിരിഞ്ഞും,
കുയിലിണ തിരയും മധുകണ മധുരം,
ഇനി വരുമോ നീ ഒരു ഹിമകണമായ്
ഉരുകുമീ വേനലില്‍ നവനീതവുമായ്..
പറയാന്‍...
No comments:
Post a Comment