തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ
തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ
പൊന്നരിവാളൊന്നു ചീകി മിനുക്കി
കൊയ്യാന്‍ വരിനെടി പെണ്ണാളെ
പാടം കൊയ്യാന്‍ വരിനെടി പെണ്ണാളെ
പുത്തരിക്കണ്ടം നൂറു വെളഞ്ഞേ
കൊയ്യാന്‍ വരിനെടി പെണ്ണാളെ
പാടം കൊയ്യാന്‍ വരിനെടി പെണ്ണാളെ
ചാത്തന്‍റെ മാടത്തും, ചേന്നന്‍റെ കുടിയിലും
പുത്തരി പൂത്തെടി പെണ്ണാളെ
പൊന്നിന്‍ പുത്തരി പൂത്തെടി പെണ്ണാളെ
ഞാറു നടുമ്പഴും ഏനറിഞ്ഞില്ലേ
പൊന്നു വെളയൂന്ന് തമ്പ്രാനെ
പാടം പൊന്നു വെളയൂന്ന് തമ്പ്രാനെ
കള മാറ്റും നേരത്തും ഏനറിഞ്ഞില്ലേ
വെള നൂറു മേനീന്ന് തമ്പ്രാനെ
കണ്ടം വെള നൂറു മേനീന്ന് തമ്പ്രാനെ
വര്‍ഷം ചതീച്ചിട്ടു, വയറു വെശന്നിട്ടും
ഏനെന്‍റെ പാടത്ത് വെത വെതച്ചേ
കുരുമണി ചമ്പാ വെത വെതച്ചേ
ഇരു നാഴി നെല്ലന്നു കടം മേങ്ങി ഏനെന്‍റെ
തരിചായ പാടത്ത് വെത വെതച്ചേ
വേനലുരുകുമ്പ ഏനന്ന്‍ വെത വെതച്ചേ
തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ
തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ
പോന്നരിവാളില് അമ്പിളി പൂത്തത്
ഇന്ന് കണ്ടേനടി പെണ്ണാളെ
പാടം കൊയ്യാന്‍ വരിനെടി പെണ്ണാളെ..
No comments:
Post a Comment