മൌനമീ നിസ്വനങ്ങള്‍,
തേങ്ങുമീ സാന്ത്വനങ്ങള്‍,
ഉയിരറിയാതുടലറിയാ-
ഉഴറുന്നു പെണ്‍മനസ്സ്.
പാഴ്മരച്ചില്ലകളില്‍,
നേര്‍ത്തുലയും കുഞ്ഞു തെന്നല്‍;
നോവണിഞ്ഞ മാനസത്തില്‍,
വേദനകള്‍ നീരണിഞ്ഞു.
കാലമാകും മായക്കാരന്‍,
കാട്ടിടുന്ന കേളികളില്‍;
ഓര്‍ക്കുവാന്‍ മറന്നുപോയ,
പോക്കുവെയില്‍ ചിത്രങ്ങളോ.
ആര്‍ദ്രമാം നീലിമയില്‍,
ആണ്ടുപോയ സ്വരജതികള്‍;
വിണ്ടുമീ വിരഹശോക,
ഗീതികളില്‍ ഉറവിടുന്നു.
മൌനമീ......
No comments:
Post a Comment