കൂടെവരാമോ കണിമലരേ?
നീള്‍ മിഴിയിതളില്‍ പരിഭവമോ
തേന്‍കിനിയും നിന്നധരപുടം
തേടുവതേതൊരു മധുശലഭം?
കൂടണയാനൊരു കഥ പറയാന്‍,
പാടി മറന്നൊരു ഗാനവുമായ്
തരളിതമേനിയിലൊരുപുളകം,
വിരിയാന്‍ വെമ്പും സ്വപ്നവുമായ്
കൂടെ...
കളമൃദുരവമായ് മുരളികയില്‍
കവിത തുളുമ്പും മറുമൊഴിയോ?
കുയിലിണ തിരയും ചില്ലകളില്‍
അഴകായ്, ഉയിരായ്, നീ വരുമോ?
കൂടെ...
No comments:
Post a Comment