Friday, July 16, 2010

തിരയുന്നു ഞാനെന്നെ

നിര്‍നിദ്ര രാവുകള്‍ നീളെ തിരഞ്ഞു ഞാന്‍
യെന്നെയാ തിമിരത്തിലൊന്നുമേ കണ്ടീല
യെന്‍നിഴല്‍ പോലുമിന്നന്യമായ്തീര്‍ന്നുപോയ്
യെങ്ങുപോമെങ്ങുപോ മേന്നെഞാന്‍കണ്ടീല

ഇന്നിനിയില്ല ഇനി നാളെയെന്നതു
മില്ലിനി യെന്നും പുരാവൃത്ത പൂരിതം
പിന്നോട്ടുനീങ്ങും ഘടികാര സൂചികള്‍
പിന്നിട്ട നാഴിക വീണ്ടും രചിക്കുന്നു

മ്രിത്യുലോകം വിട്ടു മണ്ണില്‍ പതിക്കുന്നു
മര്‍ത്യരായ് വീണ്ടുമുയിര്‍ക്കുന്നു പാപികള്‍
സൂര്യന്‍ പടിഞ്ഞാറുതിക്കുന്നിതൂഴിയോ
കീഴ്മേല്‍ മറിഞ്ഞു തിരിയുന്നു നിസ്തന്‍ദ്രം

ഒരു നൂറുസോദരര്‍ വീണ്ടും പിറക്കുന്നി
തഴിയുന്നു ചേല പഞ്ചലിതന്‍അഴലിന്നൊ
രവനമായ് തീരാത്തൊരരവിന്ദ നാമങ്ങള്‍
കാലികാല വൈഭവ മെന്നോര്‍ത്തു കേഴുന്നു

ഒരുതുള്ളി അരിവെന്ത നീരിനായ് കേഴുന്ന
തെരുവിന്‍റെ മക്കള്‍ പുനര്‍ജനിച്ചീടുന്നു
ഒരുതപ്ത ഹൃദയതുടിപ്പിന്‍റെ താളത്തില്‍
ഉലയുന്ന രോദനമുയീര്‍ത്തെഴുന്നേല്‍ക്കുന്നു

അനുപദം പൊരുമീ മിഥ്യാവബോധത്താല്‍
അലയുന്ന പ്രാണന്‍റെ അവസാനശ്വാസത്തില്‍
ഉറയുന്നോരന്‍തിമാവേശതുടിപ്പാര്‍ന്നു
തിരയുന്നു ഞാന്‍ വീണ്ടുമെന്നെ തിരയുന്നു

പൂര്‍ത്തിയാക്കിയത് 08 മേയ് 1992

No comments:

Post a Comment