മഴ തോര്‍ന്നപ്പോള്‍
കള്ള കര്‍കിടകം പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാതെയാണ് മഴ ശക്തിയാര്‍ജിച്ചത്, കയ്യില്‍ഭദ്രമായി
പിടിച്ചിരുന്ന പുസ്തകങ്ങള്‍നനയരുത്.,അവ മാറോടടുക്കിപ്പിടിച്ച് അടുത്തുള്ള ഒഴിഞ്ഞ പീടിക കോലായിലേക്ക് ഓടിക്കയറുമ്പോള്‍മറ്റൊന്നും ഓര്‍ത്തില്ല.
മുഖത്തേക്ക് തന്നെ ആഞ്ഞു പതിക്കുന്ന ചാറല്‍അസഹ്യമായപ്പോള്‍പിന്നിലേക്ക് ഒന്നുകൂടി
ഒതുങ്ങിക്കൂടി. ഔചിത്യ ബോധമില്ലാത്ത നശിച്ച മഴ. അതെ ഒരു കാലത്ത് ഈ മഴ തന്‍റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു; അന്ന് ഈ മഴയെ താന്‍വല്ലാതെ സ്നേഹിച്ചിരുന്നു. ഉറക്കം വരാത്ത രാത്രികളില്‍തന്‍റെ ചെവിയില്‍കിന്നാരം പറയുന്ന ഉറ്റ തോഴിയായിരുന്നു മഴ. വിജനമായ ഈ തുരുത്തില്‍ഇരുട്ടിലേക്ക് കണ്ണുംനട്ടു തണുത്തു വിറച്ച് നില്‍ക്കുമ്പോള്‍മനസ്സ്മറ്റെങ്ങോ അലയുകയായിരുന്നു.
ഈ കാത്തുനില്‍പ്പിന് അവസാനമില്ലേ? മുനിഞ്ഞു കത്തുന്ന തെരുവു വിളക്കുകള്‍; അതാ അവയും അണഞ്ഞു പോയി
തിമിരം താണ്ഡവമാടുകയാണോ? ഈറന്‍കാറ്റ് ആഞ്ഞടിച്ചപ്പോള്‍അസ്ഥികള്‍പോലും മരവിച്ചു പോയി
പ്രകൃതിയും തനിക്കെതിരാണോ? അതെ ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണല്ലോ താന്‍ചെയ്തത്., പാവം സുമ
അരുത് ഒന്നും ഓര്‍ക്കരുത് പക്ഷേ വിസ്മൃതിയുടെ തുരുത്തുകളില്‍അഭയം തേടുമ്പോഴും നീറുന്ന മനസ്സിന്‍റെ അടിത്തട്ടിലാളുന്ന തീയായ് അവളെ ക്കുറിച്ചുള്ള ഓര്‍മകള്‍തന്നെ നിരന്തരം വേട്ടയാടുന്നു.
ശരിയാണ് ,അന്നത്തെയിരുണ്ട അമാവാസിക്കുശേഷം തന്‍റെ പകലുകള്‍എന്നെന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു.
എല്ലാറ്റിനും ഈ മഴയാണ് കാരണം. തന്‍റെ ശാപ വചനങ്ങളുള്‍ക്കൊണ്ട് മറ്റൊരു ശോകഗാനത്തിന്റെ അനുരണനങ്ങളേറ്റുവാങ്ങി ഒന്നും സംഭവിക്കാത്ത പോലെ മഴ തിമിര്‍ത്ത് പെയ്യുകയാണ്!!
ആത്മനിന്ദയോടെ സ്വയം ഏറ്റു വാങ്ങിയ ശിക്ഷയാണല്ലോ ഈ ഏകാന്തത., "ഈ കുട്ടിക്കെന്താ പറ്റീത് ന്ടെ ശിവനെ.
മിണ്ടാട്ടം ഇല്ല്യാന്ടായിട്ട് കൊല്ലോന്നായീലോ, " അമ്മക്ക് വേവലാതിയാണ്.ഉള്ളിലെക്കൊതുങ്ങിക്കൂടുമ്പോള്‍
സമൂഹമുതിര്‍ത്ത പ്രതികരണങ്ങള്‍ശ്രദ്ധിച്ചില്ല. ഒരു കിറുക്കനെന്നോ, സ്വപ്നജീവിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോട്ടെ, താന്‍ചെയ്ത അപരാധം അത്രമാത്രം ഗൌരവമുള്ളതാണ്. പക്ഷേ ഒരു കുമ്പസാരത്തിലൂടെ തന്‍റെ പാപക്കറകള്‍കഴുകിക്കളയണമെന്നും തോന്നിയിട്ടില്ല.
കോളേജിലെ നാണം കുണുങ്ങിക്ക് പ്രേമമോ?. അതും തൊട്ടാവാടിയായ സുമയോട്?
രണ്ടും നല്ല ചേര്‍ച്ചയായിരിക്കും, കൂട്ടുകാര്‍പ്രേമം എവിടെയായാലും മണത്തറിയാന്‍സമര്ഥരാണ്
സുമ നന്നായി നൃത്തം ചെയ്യുമായിരുന്നു.എപ്പൊഴും സമ്മാനങ്ങള്‍വാരിക്കൂട്ടി സഹൃദയരുടെ കൈയടികളേറ്റുവാങ്ങുമ്പോഴും അവള്‍സ്വതസിദ്ദമായ വിനമ്രത കൈവെടിഞ്ഞില്ല. അതായിരുന്നല്ലോ തന്നെ ഏറ്റം ആകര്‍ഷിച്ചതും.
വലിയ സൌന്ദര്യമൊന്നുമില്ലെങ്കിലും അവളുടെ മുഖത്ത് സ്ഫുരിച്ചിരുന്ന ആ നിഷ്കളങ്കത ,അതിന്റെ ചാരുത ഒന്നു വേറെതന്നെയായിരുന്നു. അല്ലെങ്കിലും ബാഹ്യ സൌന്ദര്യത്തിലെന്‍തിരിക്കുന്നു? കാലത്തിന്റെ കുത്തൊഴുക്കില്‍ തേഞ്ഞുപോകുന്ന വെറും പുറംപൂച്ച്!! പക്ഷെ സുമ മറ്റാരിലുമില്ലാത്ത അവര്‍ണനീയമായ നിതാന്ത സൌന്ദര്യത്തിന്‍റെ ഉടമയായിരുന്നു. കഥകളുടെയും കവിതകളുടെയും അനന്തമായ തീരത്ത് ഒരു കോണില്‍ അലസനായി തികച്ചും ഒരു പ്രകൃതന്നെപ്പോലെ അലഞ്ഞിരുന്ന ഈ നിസ്വനെ ഇഷ്ട്ടപ്പെടാന്‍ മാത്രം തന്നിലൊന്നുമുണ്ടായിരുന്നില്ലല്ലോ. സമൃദ്ധിയില്‍ മാത്രം വളറ്ന്ന സ്ഥലത്തെ ആര്‍ ഡി ഒ യുടെ മകള്‍ക്ക് പറ്റിയ ഒരക്ഷരതെറ്റായിരുന്നു തന്നോടു തോന്നിയ രാഗവായ്പ .വിധവാപെന്‍ഷന്റെ തണലില്‍ തന്നെ പഠിപ്പിച്ച് വലിയ ആളാക്കാന്‍ തത്രപ്പെടുന്ന അമ്മയിതറിഞ്ഞാല്‍ എന്തു പ്രതികരണമാണുണടാവുക എന്നറിയില്ല
പക്ഷെ സംഭവിച്ചതെല്ലാം പ്രതീക്ഷയ്ക്ക് വിരുദ്ധമായിട്ടാണല്ലോ?
സുമയുടെ വീട്ടിലേക്ക് ആദ്യമായി ചെന്ന ദിവസം അവളുടെ ഡാഡി അവിടെ ഉണ്ടായിരുന്നില്ല.അല്ലെങ്കിലും ഡാഡി വളരെ വൈകിയേ വീട്ടിലെത്തൂ വെന്ന് സുമ പറഞ്ഞിട്ടുള്ളതാണ്. മദ്യത്തിന്‍റെ ലഹരിയില്‍ തിരികെ വരുന്ന അയാള്‍ക്ക് വീട്ടിലുള്ളതെല്ലാം ഓരോ പ്രദര്‍ശന വസ്തുക്കള്‍ മാത്രം വിശേഷാവസരങ്ങളില്‍ തുടച്ചു മിനുക്കി പുറത്തെടുക്കാനുള്ളവ , ഭാര്യയും, മകളും, ഓരോ പളുങ്ക് പ്രതിമകള്‍, മറ്റുള്ള സാധനങ്ങളുടെ കൂടെ
അതും ,."ഇതാണ് ഞാന്‍ പറയാറുള്ള സുനില്‍,. " അമ്മയെ പരിചയപ്പെടുത്തുമ്പോള്‍ സുമക്ക് ഒരു ചാഞ്ചല്യവുമുണ്ടായിരുന്നില്ല. തികച്ചും തണുത്ത മട്ടിലുള്ള അവരുടെ പ്രതികരണം പ്രതീക്ഷിച്ചപോലെതന്നെ എന്താണിങ്ങിനെ. ഈ വീട്ടില്‍ ആര്‍ക്കും ഹൃദയമെന്നൊന്നില്ലേ ?,സുമയുടെ ഛായയാണവര്‍ക്ക്, മുടിയിഴകളില്‍ അവിടവിടെ ഓരോ നരയുടെ വെളിക്കമ്പി, എന്നാലും എന്തോ ഒരു ആകര്‍ഷണ ശക്തിയുള്ള കണ്ണുകള്‍, .പ്രായം അവരുടെ രൂപത്തിന് വലിയ കോട്ടമൊന്നും വരുത്തിയിരുന്നില്ല. പെട്ടെന്നെന്‍തോ കുറ്റബോധം തോന്നി കണ്ണുകള്‍ പിന്‍വലിച്ചു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ സുമയുടെ അമ്മയുടെ കണ്ണുകള്‍ തന്നെ പിന്‍തുടര്‍ന്നിരുന്നു. ചിലപ്പോള്‍ വെറുതെ തോന്നിയതാവാം. എങ്കിലും ഒരു വല്ലാത്ത ജാള്യതയൊ അസഹ്യതയോ ഒക്കെ തോന്നി
"സുമയുടെ മമ്മി എന്താ ഇങ്ങിനെ? " പലപ്പോഴും ചോദിച്ചിട്ടുണ്ട് , " സുനിലിന് പേടിയുണ്ടോ, എന്റെ വീട്ടിലെല്ലാവര്‍ക്കും ഓരോ മുഖങ്ങളാ, എനിക്കുതന്നെ അവരെ അറിയില്ല" , സുമയുടെ ഉത്തരം ഒരു മറു ചോദ്യം കൂടെയായിരുന്നു,.
സുനിലിന്നറിയോ എന്‍റെ മമ്മിക്ക് മദ്യം കഴിക്കാതെ ഉറങ്ങാന്‍ പറ്റില്ല. മദ്യത്തിന്‍റെ മണം കേട്ടാല്‍ ഓക്കാനിച്ചിരുന്ന എന്‍റെ മമ്മി എപ്പോഴാണിങ്ങനെ ആയതെന്നറിയില്ല. ചോദിച്ചിട്ടുമില്ല, അല്ലെങ്കിലും താന്‍ ഈ വീട്ടിലാരാണു ചോദിക്കാന്‍.
വിചിത്രമായ ബന്ധങ്ങള്‍ അച്ചനുമമ്മയും വെവ്വെറെ ദിശകളില്‍ സ്വന്തം സുഖങ്ങള്‍ക്കു വേന്ടി അലയുന്നു. മക്കള്‍ ഇന്നവര്‍ക്കൊരു അധികപ്പറ്റായി തീര്‍ന്നിരിക്കുന്നു.
ദൂരെ ഹോസ്റ്റലില്‍ കഴിയുന്ന സുമയുടെ കുഞ്ഞനുജന്‍ സജിത്ത്, അവനെങ്കിലും ഈ വിഷവലയത്തില്‍നിന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു
അഭിശപ്തമായ ഈ സാഹചര്യ്ത്തില്‍ കഴിയുമ്പോഴും സുമക്ക് മനോഹരമായി നൃത്തം ചെയ്യാന്‍ കഴിയുന്നു .തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്.നൃത്തതിന്ന് ഏകാഗ്രത അനിവാര്യമല്ലേ? പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.മനുഷ്യ മനസ്സിന്‍റെ അതി നിഗൂഡ തലങ്ങളിലേക്ക് ഇറങ്ങിചെല്ലുംപോള്‍ വാസ്തവം അങ്ങകലെ അപ്രാപ്യമാണെന്ന് തോന്നും.അന്ന് തന്‍റെ ജീവിതത്തില്‍ പുഴുക്കുത്തു വീണ ആ ദുര്‍ദിനം., വിധി ഒരു ചണ്ഡവാതമായ് എല്ലാമെല്ലാം തകര്‍ത്തെറിഞ്ഞ നൈമിഷികമായ ആ മൃഗതൃഷ്ണ!
പലവട്ടമുള്ള സന്ദര്‍ശനങ്ങള്‍ ക്രമേണ തന്നെ സുമയുടെ വീട്ടിലെ ഒരന്കത്തെപ്പോലെയാക്കി തീര്‍ത്തിരുന്നു. പ്രത്യേകിച്ചും സുമയുടെ മമ്മി
തന്നോടേറെ സ്വാതന്ത്ര്യം കാണിച്ചിരുന്നു .അവരുടെ സ്വഭാവവൈചിത്രത്തെ കുറിച്ചോര്‍ത്തപ്പോള്‍ അമ്പരപ്പെട്ടുപോയി. ചിലപ്പോള്‍ നല്ല സ്നേഹമുള്ള പെരുമാറ്റം ,മറ്റുചിലപ്പോള്‍ തീര്‍ത്ത അവഗണന., ഒരുതരം ഭ്രാന്തു പോലെ,.അവര്‍ ജീവിതത്തില്‍ സംതൃപ്തയല്ലെന്ന് തീര്‍ച്ച!. പണം തോല്‍ക്കുന്ന ചില മുഹൂര്‍ത്തങ്ങളാണവ. പക്ഷേ യുക്തിസഹജമായി ചിന്തിക്കുമ്പോള്‍ അത് തീര്‍ത്തും സ്വാഭാവികമായി തോന്നാം, ഭര്‍ത്താവ്സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഒരുപകരണമായി തീരുമ്പോള്‍. ഭാര്യ തന്‍റേതായ കൊക്കൂണിന്നകത്തേക്ക് വലിയുക ,മക്കള്‍ എങ്ങെങ്ങുമില്ലാതെ അലയുക., ആ നിസ്സഹായത ആര്‍ക്കും മനസ്സിലാവും.
ഭാര്യാഭര്‍തൃബന്ധം സ്നേഹലേശമില്ലാതെ കടപ്പാടുകളുടെ വെറും കണക്കുപുസ്തകം മാത്രമായി തീരുമ്പോള്‍ ഉണ്ടാവുന്ന മാനസിക സംഘര്‍ഷം, അതില്‍നിന്നുയിര്‍ക്കുന്ന താപത്തിന്‍റെ നേരിപ്പൊടില്‍ എല്ലാം എരിഞ്ഞുതീരും. ഒരു രക്ഷാ മാര്‍ഗം ആരും തേടിപ്പോവുന്ന അഭിശപ്ത നിമിഷങ്ങള്‍., പാളിച്ചകള്‍.
അവരോടു തോന്നിയ സഹതാപത്തിന് മറ്റൊരര്‍ത്ഥം നല്‍കാനവര്‍ ശ്രമിച്ചപ്പോള്‍ താന്‍ നിസ്സഹായനായതെന്തേ?
അറിയാതെ സ്വല്‍പ്പം അടുപ്പം തോന്നിയോ? അവരുടെ കദന കഥകള്‍ സുമയോടുള്ള തന്‍റെ സ്നേഹത്തിന്‍റെ ആക്കം കൂട്ടിയിട്ടേയുള്ളൂ.
എന്നിട്ടും?
ഇനി അത് എന്തിനോര്‍ക്കുന്നു? എല്ലാ൦ കഴിഞ്ഞില്ലെ?
അന്ന് സുമയെ കാണുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നത്.കതകുതുറന്നത് സുമയുടെ അമ്മയായിരുന്നു.അവരുടെ ചുഴിഞ്ഞിറങ്ങുന്ന നോട്ടമേല്‍ക്കാന്‍ കരുത്തില്ലാത്തതിനാല്‍ മുഖം കുനിച്ചു."സുമ എവിടെ ?, " ചോദിച്ചു..
അവളിപ്പോ വരും സുനിലിരിക്കു..
അവരുടെ പതര്‍ച്ചയോടുകൂടിയ സ്വരം.അവര്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.
അവരുടെ മുഖത്ത് ലഹരിയുടെ മാദകത്വം നിറഞ്ഞു തുളുമ്പിയപോലെ., വരു അകത്തേക്ക്
അവര്‍ ക്ഷണിച്ചു.
ടീപ്പോയില്‍ വച്ചിരുന്ന സിനിമാ വരികകളില്‍ അലസമായി കണ്ണോടിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന്‍ അവര്‍ ചോദിച്ചു " സുനില്‍ കുടിക്കുമോ?
ഇല്ല.. (നുണയായിരുന്നു , കൂട്ടുകരോടോത്ത് വല്ലപ്പോഴും, അല്പം നുണയാറുണ്ട്)
ഇപ്പോള്‍ സത്യം പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിക്കും., അത് വേണ്ട
സുനില്‍ ആ വാതലടച്ചേക്കു വല്ലാത്ത തണുപ്പ്
അവര്‍ സുനിലിരിക്കുന്ന സോഫയില്‍ വന്നിരുന്നു.പുറത്ത് ശക്തിയായ കാറ്റുവീശുന്നുണ്ടായിരുന്നു. വാതലടച്ച് സുനില്‍ തിരികെ വന്നിരുന്നപ്പോള്‍ അവര്‍ വീണ്ടും മദ്യം പകര്‍ന്ന് കുടിക്കുകയായിരുന്നു.ഞാന്‍ കുടിക്കും നിറയെ നിറയെ , എല്ലാം മറക്കാന്‍,
ഈ തടവറയിലെ ഒരു പളുങ്കു പ്രതിമായാണ് ഞാന്‍, ജീവനുള്ള പ്രതിമ , സുനിലിനറിയ്യോ ഞാന്‍ ഇവിടെ വീര്‍പ്പുമുട്ടുകയാണ്., രക്ഷപ്പെടാന്‍ പറ്റാത്ത വിധം ഞാന്‍ ഈ കയത്തില്‍ മുങ്ങിക്കഴിഞ്ഞു.
അവര്‍ തേങ്ങിപ്പോയി.അവരുടെ വക്കുകള്‍ തന്‍റെ മനസ്സിലെവിടെയോ പോറല്‍ ഏല്‍പ്പിക്കുന്നതുപോലെ., പക്ഷേ താന്‍ നിസ്സഹായനാണ്.,
മാഡം ഇനിയും കുടിക്കരുത് അവര്‍ വീണ്ടും കുപ്പി എടുക്കാന്‍ മുതിര്‍ന്നപ്പോള്‍ താന്‍ അവരുടെ കൈ പിടിച്ചു തടുത്തു
അവര്‍ വിറക്കുന്ന അവരുടെ കരങ്ങള്‍ കൊണ്ട് തന്നെ മുറുകെ പിടിച്ചു വിങ്ങിപ്പൊട്ടി.
അറിയാതെ താന്‍ അവരുടെ തോളില്‍തട്ടി സ്വാന്‍തനിപ്പിച്ചു., കരയരുത്., എല്ലാം ശരയാവും.
തന്നെ പൊതിഞ്ഞിരിക്കുന്ന അവരുടെ കാരങ്ങള്‍ക്ക് എന്‍തെന്നില്ലാത്ത ചൂട്. പുറത്ത് മഴയുടെ ആരവം മറ്റെല്ലാ ശബ്ദത്തെയും വിഴുങ്ങിക്കളഞ്ഞു. ചില്ലു ജനാലയില്‍ ആഞ്ഞുപതിക്കുന്ന മഴനീര്‍ത്തുള്ളികള്‍,.ഒരു ശോകഗാനത്തിന്‍റെ ഈരടിപാടിക്കൊണ്ട് അവ പതിക്കുമ്പോള്‍ മനസ്സ് മറ്റെങ്ങോ നഷ്ടപ്പെട്ടു പോയിരുന്നു.തനിക്കെന്‍താണ് സംഭവിക്കുന്നത്?
സര്‍പ്പങ്ങള്‍ മേലാകെ ഇഴഞ്ഞു നടക്കുന്നു., അവ ശീല്‍ക്കാരത്തോടെ തന്നെ കെട്ടിപ്പിണയുന്നു, ഒരിക്കലും രക്ഷപ്പെടാന്‍ വയ്യാത്ത വിധം അവ തന്നെ കെട്ടിയിട്ടുകഴിഞ്ഞു... ഏതോ വിഭ്രാന്തിയുടെ ലോകത്തേക്ക് മുറുകുന്നതാളത്തില്‍ ഞരമ്പുകള്‍ പിണയുമ്പോള്‍ മറ്റെല്ലാം മറന്നു. ആ ലോകത്ത് താനും അവരും, മാത്രം ദൂരെ ഒരു നക്ഷത്രം പോലെ സുമ., അവള്‍ ,, അവള്‍ തേങ്ങുകയാണോ അറിയില്ല.
അതേ സുമയുടെ മരണത്തിനുത്തരവാദി താനാണ്..
മഴയുടെ ആരവത്തില്‍ അവള്‍ വാതല്‍ തുറന്നുവന്നത് ആരും അറിഞ്ഞില്ല,., അറിയാന്‍ തുനിഞ്ഞതുമില്ല.
ഇനി ലക്ഷ്യമില്ലാത്ത തന്‍റെ യാത്ര തുടങ്ങാം.. അങ്ങ് ദൂരെ സുമ തന്നെ കാത്തുനില്‍പ്പുണ്ട്....
മഴ തോര്‍ന്നു., ..
07 ജൂണ്‍ 1992
No comments:
Post a Comment