Tuesday, July 20, 2010

രണ്ടു പഴയ കവിതകള്‍

ഒരിക്കല്‍കൂടി

കുന്തി നിന്‍മാതൃത്വ മേന്തേ തപിച്ചീല
നിന്‍കടക്കണ്ണുകള്‍തെല്ലും നനഞ്ഞീല
നിന്‍സുതര്‍നേടിയ ചെങ്കോല്‍നിനക്കിന്നു
നെഞ്ചിലെ തീയായ് കൊടും പാപഭാരമായ്
സീമന്ത പുത്രന്‍ചൊരിഞ്ഞോര ചെഞ്ചോര
സീമന്ത രേഖയില്‍ചാര്‍ത്തി നീ വാഴുവാന്‍
സൂര്യ തേജസ്സിന്‍സ്വരൂപമായ് ജാതനായ്
സൂതസുതനായ് വരിച്ചവന്‍സ്വര്‍ഗവും
പാഞ്ചജന്യം,ദേവദത്തം ,കുരുക്ഷേത്ര
പാര്ശ്വ)ങ്കണങ്ങളില്‍മാറ്റൊലി കൊള്ളവേ
ആയിരമക്ഷൌഹിണി പ്പടനായകര്‍
ആര്‍ത്തര്‍ജുന ശരമേറ്റു പിടയവേ
നിഞ്ചീവരക്ത൦ രചിച്ചോര പൊന്‍മകന്‍
അമ്പേറ്റ് മണ്ണില്‍പിടഞ്ഞു പതിച്ചുള്ളോ-
രന്‍ത്യ മുഹുര്‍ത്തത്തിലെന്‍തെ കരഞ്ജീല
നിന്‍മിഴിക്കോണുകള്‍തെല്ലും നനഞ്ഞീല
ധര്‍മമശീലത്തിനായ് ആത്മാര്‍പ്പണം ചെയ്ത
ശ്രേഷ്ടനാ൦ കര്‍ണനോ പാര്‍ത്ഥനോ പുണ്യവാന്‍?

23 ഫെബ്രുവരി 1983


മാനഗരം

ഇതൊരു കഥയല്ലൊരു കവിതയുമല്ല
കരളലിയിക്കും കദന മുണര്‍ത്തുന്നൊരു
മണ്ണാ൦കട്ടയുമല്ല
തോട്ടവാടി പ്പൂക്കളുണര്‍ത്തും മത്തു
പിടിച്ചൊരു മധുശലഭത്തിന്‍
ഗാനവുമല്ല
പുച്ഛിച്ചൊന്നു പുറംതിരിയൊല്ലെ
കഷ്ടം ഞാനീ പ്പറയുവതല്ലേ
കേവലസത്യ൦ ?
ഹൂഗ്ലീ നദിതന്നക്കരെയുന്ടോര്
നഗരം മാനഗരം കോല്‍കൊത്ത
നഗരം ചൊറിമാന്തുന്നൊരു
തെരുവില്‍പുലരിയിലിതുവഴി പോരു
കാണാം തെരുവിന്‍പട്ടിണിമക്കള്‍
ഞെട്ടിയുണര്‍ന്നൊരു റൊട്ടിക്കഷണ൦
തിരയും ചെറ്റക്കുടിലിന്നകമേ പുക്കും
ഒട്ടിയ വയറുകലുരിഞ്ഞ തുണിക്ക)യ്
കിട്ടിയ ചില്ലിക്കാശു പെറുക്കി
ഉച്ചക്കഞ്ഞിക്കരിയില്ലെന്നോറ്ത്തൊ
ഒട്ടു തപിച്ചു ശപിച്ചു മിരിപ്പൂ
റിക്ഷ വലിച്ചു തളര്‍ന്നു കിതച്ചവ
രുച്ചച്ചുടിലോരിത്തിരി നേരം
കത്തിച്ചോരു കഞ്ചാവിന്‍ലഹരിയില്‍
ഒട്ടു മയങ്ങും നടവീഥികളും
വര്‍ഷം താണ്ഡവമാടുന്നേര൦
പൊട്ടിഒലിക്കും ചെളിവെള്ളച്ചാല്‍
മുട്ടൊപ്പം വെള്ളത്തില്‍മുങ്ങും
ഇടവഴി പെരുവഴി തെരുവീഥികളും
പൊടിയും പുകയും ചെളിയും ചേറും
അഴുകും ചവറുകളിരുഭാഗത്തും
അവയില്‍വ്യാധി പകര്‍ത്തുമണുക്കള്‍
നുരയും വീഥികളെത്ര വിചിത്രം
ഗതകാലത്തിന്‍സ്മരണകള്‍ഏന്തി
പതനം കാത്തു കിടക്കും കെട്ടിട
നിരകള്‍അകമെ കൂരിരുള്‍തേങ്ങും
നരയാര്‍ന്ന കുടീരങ്ങള്‍

ഭൂമി തുരന്നുകുഴിച്ചതിനകമേ
ആദിമനുഷ്യരെ വെല്ലുന്നളവില്‍
ചൊട്ടിയ പേക്കൊലങ്ങള്‍വസിക്കും
മറ്റൊരു നഗരം കണ്ടീലല്ലീ
ചേരികള്‍തോറും നവയുഗ വിപ്ലവ
ഗീതികള്‍പാടി നടക്കുന്നവരെ
ഒരു കൈക്കുംബിള്‍ച്ചാത്തു വിനായി
ഉഴറുന്നവരുടെ പട്ടിണി മാറ്റാന്‍
ഉതകാ നിങ്ങടെ സൂക്തമതൊന്നും
മുക്കിനു മുക്കിനു നിങ്ങള്‍തീര്‍ത്ത
മഹത്തുക്കള്‍തന്‍സ്മാരക ശിലകള്‍
കഷ്ടം നിങ്ങളെ ഓര്‍ത്തു ചിരിപ്പൂ
അവനം കാത്തുഴലുന്ന ദരിദ്രനു
തണലായ താങ്ങായുതകാ തുള്ളോരു
കരവും മനവു മതെത്ര നികൃഷ്ടം
ലാപെയര്‍പാടിയ ഉല്ലാസത്തിന്‍
നാടിതു താനോ പറയൂ പറയൂ

അടിക്കുറിപ്പ്
ചാത്തു= കടലമാവുകൊണ്ട് ഉണ്ടാക്കുന്ന വില കുറഞ്ഞ ഒരു പലഹാരം
ലപെയര്‍= ഡൊമിനിക് ലപെയര്‍സിറ്റി ഓഫ് ജോയ് യുടെ കര്‍ത്താവ്

18 ഏപ്രില് 1992
അജയ്
പുതിയ സോഫ്ട്വെയറിലുള്ള പരിചയക്കുറവ് കൊണ്ടു അക്ഷര പിശകുകള്‍സ്ദയം ക്ഷമിക്കുമല്ലോ

No comments:

Post a Comment