Thursday, October 7, 2010

വേനല്‍

വേനല്‍
അതിവേനലാഞ്ഞു തിമിര്‍ക്കുമാപ്പാതതന്‍
അരികിലോരീന്തപ്പനക്കു കീഴെ
അവശാനായശരണനായ്‌ തെല്ലു പാഥേയ
മതിമോഹ മാശിപ്പതെന്നറിയെ
എങ്ങുപോയ് എങ്ങുപോയ് എന്കരിമേഘമീ
ഇന്നിന്‍റെ യുപ്പും മറന്നു പോയോ
വിണ്ണിന്റെ മാറിലെ സ്തന്യവും വറ്റിയോ
മണ്ണിന്റെ ചുണ്ടും വരണ്ടു പോയോ
അതി തീവ്ര താപത്താ ലെരിയുന്ന പ്രാണന്റെ
അവസാനവും കാത്തിരിക്കയാണോ
ഒരു തുള്ളി നീരിനായ്‌ കേഴുമാ വേഴാമ്പല്‍
അടിതെറ്റി വീഴുന്നതറിയില്ലെന്നോ
ഒരു മണല്‍ കുനപോലുറയുന്ന പാപത്തി
ന്നവിഹിത ഗര്‍ഭത്തില്‍ ഞാനിരിക്കെ
കരിനീല വിഷമാര്‍ന്ന പുഞ്ചിരി കൊഞ്ചലായ്
അനുപദം പോരുമീ അര്ധാന്ഗിനി
പിരിയുവാനെളുതല്ലെന്നോര്‍ത്തു ശപിക്കുമ്പോ
ഴുയരുന്ന തീയിലെരിഞ്ഞിടട്ടെ
ഒരു നാളതൊരു നാളതെന്റെ ഏകാന്തത
ക്കൊരുതുണ എന്നോര്‍ത്തു നീയിരിക്കെ
മരുഭുവിന്‍ ഹൃദയ തുടിപ്പര്‍ന്നു ശേഷമെ
ന്നരികിലണഞ്ഞു നീ പിന്തിരിയെ
അനുപദം പോരുവാനെന്‍ നിഴല്‍ മാത്രമെ
ന്നറിവു ഞാന്‍ അറിവിന്‍റെ കണ്‍ തുറപ്പു

അജയ്‌

No comments:

Post a Comment