Thursday, October 7, 2010

വിട

വേര്പാടിന്നന്തിമ മുഹുര്‍ത്തമായ്‌
വിട ചൊല്ലിടുക നാമിനി
വേദന വിങ്ങുമീ നിമേഷങ്ങള്‍ തോറും
വിരിയട്ടെ നൂറു വിലാപ കാവ്യങ്ങള്‍
പോലിഞ്ഞോരാ വസന്ത സുദിനങ്ങള്‍ തന്‍
സ്മ്രിതിയായ്‌ ,ഭഗ്ന ഹൃത്തടങ്ങളില്‍
നീറും ചിതയായ്‌,എരിയും കനലായ്‌
ചമയുമീ വിരഹ ഗീതിയായ്‌
വാക്കില്ല വരയും കുത്തുമില്ല,
വര്‍ണങ്ങളില്ല, തെളി ചിന്തകള്‍ തന്‍
ശവ കുടീരങ്ങള്‍ മാത്രം,
കണ്ണീര്‍ കനല്‍ ക്കുനകള്‍ മാത്രം
തേങ്ങുന്ന മോഹ സൂനങ്ങള്‍ മാത്രം
പിരിയുക, വേര്‍ പിരിയുക.
ഒന്നിച്ച് ഒന്നായ്‌ നടന്ന വീഥികളിനി
വെറും ഓര്‍മ്മകള്‍ ,വിണ്ടും വെറുത
ഓര്‍ക്കാനൊരായിരമോര്മകള്‍
നഷ്ട ബോധം നിഴലിക്കുമോര്മകള്‍
നന്മ നേരുന്നു നിനക്ക് നല്‍കുവാന്‍
എന്നുമെന്നുമീ സാന്ത്വന ഗീതിതാന്‍.

അജയ്‌

No comments:

Post a Comment