Saturday, October 23, 2010

അഭിനവ യാചകന്‍

ജാതി ഞാന്‍ചോദിച്ചീല ഭഗിനി നിന്നോടുഞാന്‍
ചോദിച്ചതൊരു വോട്ട്, മോഹനം
നിന്‍റെ വിരല്‍തുമ്പൊന്നാ വോട്ടു യന്ത്ര-
ലലാടത്തിങ്കല്‍മെല്ലെയൊന്നമര്‍ത്തുമ്പോള്‍
എത്ര ധന്യനായ്‌ ചമയും ഞാന്‍,
ജയിച്ചു വരുമ്പോഴി നാടിന്‍റെമുഖച്ഛായ
മാറിടും, പഞ്ചായത്താകമാനം,ഭാഗ്യത്താല്‍,
(ആത്മഗതം: പിന്നെ എന്‍റെ വിടിന്റെയും)
പഞ്ചവത്സരം ഭരിക്കെന്നായ്കില്‍ നല്‍കും
സ്ത്രികള്‍ ക്കെന്നുമേതൊഴില്‍ കണ്ടെത്തിടാന്‍-
സുചി നുല്‍ കിറ്റും, പിന്നെ സേഫ്റ്റി പിന്‍
അത് വേറെ.,ഓരോരോ കുടുംബത്തിന്നുതകും
വിധം ഒരാള്‍ ക്കെങ്കിലും തൊഴില്‍, സ്വയം
ചെയ്കില്‍, ഹായ്‌ നോക്കുകുലിയും, പിന്നെ
വാക്കുകുലിയും നല്‍കാം,
കേര വൃക്ഷം കേറി കുലകള്‍ പറിക്കുവാന്‍
കൂലി ഞാന്‍ നൂറാക്കിടാം,കൃഷിക്കും വേണ്ടേ വൃദ്ധി!
ദാരിദ്ര്യ രേഖ യമ്പേ പറിച്ചു മാറ്റിടുവാന്‍
വാറ്റുകേന്ദ്രങ്ങള്‍ ഫ്രീയായ്‌ നടത്താന്‍ ലൈസന്‍സ് നല്‍കും
ഇന്നു നിങ്ങള്‍ നല്കുമീ വോട്ടിനുപ്രതിഫലം
നിങ്ങള്‍ക്ക് നല്‍കും നുനം വിശ്വസിച്ചീടു കെന്നെ
തത്കാലം ബോണസ്സായിട്ടിതു വാങ്ങിക്കൊള്‍വിന്‍
അഞ്ഞൂരു രൂപയും, സ്മാളും;കൊറിക്കാന്‍ ബിരിയാണി.

No comments:

Post a Comment