Thursday, October 7, 2010

നവ വത്സരം

നവ വത്സരം
തണുവിലീ ഏകാന്ത യാമങ്ങള്‍ തോറുമീ
ഇരുളിന്റെ മാറാപ്പുമേറ്റി നില്‍ക്കും
മരവിച്ച മാനസം വിണ്ടുമച്ഞാതമാം
കുയിലിന്‍റെ എതിര്‍ പാട്ടു കാത്തുനില്‍ക്കെ

പുതുവര്‍ഷ മിനിയുമണഞ്ഞതില്ല,പിന്നെ
പുതുമഞ്ഞു മാലകള്‍ മാമരച്ചില്ലയില്‍
പുതുമതന്നുണര്‍വു പകര്ന്നതില്ല
സുഖദമാം കുളിരായണഞ്ഞതില്ല;
അരികെ നീ വരുമെന്നും
അയലത്തെ മുല്ലയില്‍
ഒരു പുതു മുകുളമായ് വിടരുമെന്നും
പിന്നെ അഴലിന്റെ വഹ്നി കെടുത്തുമെന്നും
അകതാരില്‍ കുളിരൊളി വീശുമെന്നും
വെറുതെ ഞാന്‍ ഒര്തുപോയ്‌;
മുകിലിന്റെ ചിറകേറി,ഇരുളിന്റെ മറനീക്കി
പുതിയൊരു ശീലുമായ്.,നവ്യാനുഭുതിയായ്‌
കതിരോന്റെ കനിവിന്റെ അമ്രുതായ്‌ -
ചമഞ്ഞിന്നു വരുമെന്നു വെറുതെ
ഞാനോര്തുപോയി;
മലിനമാം ചേരികളില്‍ അബലകളിപ്പോഴും
അടിവസ്ത്രമുരിയുന്നു പശിയടക്കാന്‍
വഴിവക്കിലിന്നുമീ പട്ടിണിക്കോലങ്ങള്‍
പുതുപുലരി വരുമെന്നും,മിനി നാളെ
മറ്റൊരു പുതുനാമ്പു വിടരുമ്പോള്‍
അതിലൊരു വെള്ളരി കായ്ക്കുമെന്നും
പിന്നെ മുറ്റം നിറച്ചുള്ള പച്ചിളം
പുല്ലിലും മുത്തണി നെല്ലു വിളയുമെന്നും
അതുകുത്തി അരിയാക്കി അവിലിടിച്ചോത്തിരി
അവനവനും പിന്നെ അറിയാത്ത ആരാനും
അതുകഴിച്ചല്പം സോറ പറയാമെന്നും
വേരുതെയോര്‍ക്കുന്നു, വെറും-
വയറാര്‍കകുന്നു;

പുതുവര്‍ഷമൊന്നു പുലരുന്നു പിന്നെയും
അയലത്തെ തമ്പ്രാന്റെ അങ്കണത്തില്‍
തണുവിലീ വിറകൊള്ളു മടിയാന്റെ
കൂരയില്‍, പുതുവര്‍ഷ മെന്നിനി വന്നണയും?

അജയ്‌

No comments:

Post a Comment