ആനവണ്ടി
കാലമെറെയായീ നിരത്തുക്കളില്‍
തേരപ്പാര നിരങ്ങി നീങ്ങുമാനവണ്ടികള്‍
കാലം മാറി, കോലവും മാറി,ക്കൊമ്പും മാറ്റീ-
ട്ടിലക്ട്രിക് ഹോണാണിപ്പോള്‍; പക്ഷെ
മാറീട്ടില്ല; ശീലങ്ങള്‍ തെല്ലുമേ
സ്റ്റോപ്പിലോ നിര്‍ത്തില്ല, നിര്‍ത്തിയാല്‍ കേറ്റില്ല;
ഇനി കേറ്റിയാലോ ടിക്കറ്റിന്‍ ബാക്കി
തരുകയുമില്ല, ഹാ കഷ്ടം
കുട്ടികളെ, കുത്തി നിറയ്ക്കുമായ്കിലും
ഒട്ടും സംസ്കാരമില്ലാതെ തിക്കിക്കേറ്റും
ഓസ്, പിസി.പാസ്. ഇവ മൂന്നും,
ഏറ്റമരോചകം, ആനവണ്ടിക്ക്.
പൂവാലരെക്കാള്‍ ശല്യമാണ് ചില
പുതു ഡ്രൈവര്‍ മാര്‍ക്കിന്നഹോ;
കണ്ണാടിയില്‍ പെണ്‍ നിറം കണ്ടാല്‍
പിന്നെയോട്ടം: ട്രപ്പിസുകാര്‍ ഭേദം;
പോതുമരാമത്തിന്‍ കുഴിക്കിണറുകള്‍
വഴിനീളെ, അതിലാഴ്ന്നെന്നാകിലാക്സിലും
പോയിക്കിട്ടും; പിന്നെ പല്ലുമെല്ലും-
തിരികെ ഒട്ടിച്ചെടുക്കാന്‍,നെട്ടോട്ട-
മോടണമീ പട്ടണത്തില്‍;
എങ്കിലും കേരള മക്കള്‍ തന്‍ പ്രിയ
വാഹനമിവനല്ലോ ആനവണ്ടി,
കാലമേറെ ക്കഴിഞ്ഞാലുമിനിയ-
ക്കോലമൊട്ടങ്ങ്മാറിയാലും...
അജയ്
ഇന്ന് കാലത്ത് സൈഡ് തരാതെ പോയ ആനവണ്ടി കണ്ടപ്പോള്‍ തോന്നിയത്
അജയ്
No comments:
Post a Comment