Thursday, October 7, 2010

രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല:

രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല
എന്നന്തരാത്മവില്‍ അഗ്നിചിറകുമായ്
അന്തിയില്‍ ചേക്കേറും, രാപ്പാടി
നിന്നെ ഞാന്‍ ഓര്‍ത്തീല

ഏതോ വിമൂക ശോകവൃത ഗീതിയാ
ഏതോ നിഗൂഢാര്‍ത്ഥ മൂറും
തരംഗമായ് ,രാപ്പടീ
നിന്നെ ഞാന്‍ ഓര്‍ത്തീല,

നിന്‍മനോരാജാങ്കണത്തിലണഞ്ഞിള-
കൊള്‍വാന്‍,നിന്നശ്രുധാര തുടക്കാന്‍
കഴിഞ്ഞീല, രാപ്പാടീ,
നിന്നെ ഞാന്‍ ഓര്‍ത്തീല

വിസ്മൃത ഭൂത കാലാന്ധകാരത്തിന്‍റെ
വില്പത്രമൊന്നു മറിച്ചു നോക്കിടിലെന്‍
നശ്വര കാമന കഷ്ടം വിചിത്രമാം
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല

നിന്‍ വിലാപ സ്വന മെന്നെ തലോടുമ്പോള്‍
എന്നുള്ളിലാളും കൊടും തീ തിമിര്‍ക്കുന്നു
നിന്നെയോര്തെന്നുമേ കേഴുന്നു നിസ്തന്ദ്രം
രാപ്പാടി നിന്നെ ഞാന്‍ ഓര്‍ത്തീല

(ഒരു വിരഹ കമുക ഹൃദയം)
അജയ്‌

No comments:

Post a Comment