Thursday, October 7, 2010

മഞ്ഞചേചര

പകല്‍ മയങ്ങും പായല്‍ തഴച്ചു വളരും
കരിമ്പാറ ച്ചുറ്റിവളഞ്ഞിടക്കിടെ
ത്തല നീട്ടി മഞ്ഞ കല്ലുകള്‍
പോലെ തിളങ്ങും കണ്ണുകള്‍ കാട്ടി
ചാഞ്ഞും ചരിഞ്ഞും, ഇടക്കൊന്നു
മുന്നോട്ടാഞ്ഞും പുളഞ്ഞും
ഇരിപ്പാണ് തക്കം പാര്തിരിപ്പാണ്
കൃത്യമായ്‌ തുടരെ ത്തുടരെ
വൃത്ത മോരോന്നായ്‌ രചിക്കും
സുചിയോടൊപ്പം വരും
വേനലിന്‍ വസന്തത്തിന്‍
ചായക്കുട്ടുകള്‍ മേല്കുമേല്‍ അണിഞ്ഞും
കറുത്തും, തുടുത്തും,വിളര്‍ത്തും
കരിയിലകള്‍ തന്‍ ശവ പ്പറംപിലുടല്പം
മിഴഞ്ഞും, ഇരിപ്പാണ്,കാഴ്ചകള്‍
ഏറെക്കണ്ടു,മറിഞ്ഞും, മറന്നു
മിരിപ്പാണ്;

മലന്ചോലകള്‍ താണ്ടി ക്കുറുവടിയുമേന്തി
സ്വാമി തന്‍ ലഹരിയില്‍ മുഴുകി
വരവാണവന്‍, ഇടവും മറന്നു
വലവും മറന്നിടം കൈയ്യിലൊരു
തീപന്തവുമേന്തി വരവാണവന്‍
ഒരു കാട്ടാളന്‍ അവന്റെ
കാല്കീഴില്‍ ഞെരിഞ്ഞമര്‍ന്ന
പുല്‍ക്കൊടി തന്‍ രോദന മേറ്റുവാങ്ങും
മൊട്ട ക്കുന്നുകള്‍ താഴുകിവരും
ഇളം തെന്നലേററനേരംവിറപൂണ്ടു
ശപിച്ചും, വരവാണവന്‍

പകലുണര്‍ന്നപ്പോള്‍ ,പായല്‍ കരിഞ്ഞപ്പോള്‍
അകലെ അങ്ങകലെ കിടപ്പാണ്
കരിമ്പാറ ചുറ്റി തലപിളര്‍ന്നു
കിടപ്പാണ് ഇന്നുമൊരുത്തരം
കിട്ടാത്ത ചോദ്യമായ്‌; മഞ്ഞച്ചേര.

No comments:

Post a Comment