Sunday, October 10, 2010

നാടകാന്തം കവിത്വം

നാടകം നാടകം നാടാകെ നാടകം
വിട്ടിലും, കാട്ടിലും, മേട്ടിലും നാടകം
ആരാട്നെ അമ്മക്ക് പ്രന്തെന്നു കേട്ടപ്പോള്‍
ആഹ്ലാതമുള്ളില്‍ പുറം ശോകഭാവവും;
അയലത്തെ ഉണ്ണിക്ക് ലോട്ടറി കിട്ടിയാല്‍
അതിലെന്തോ ശരികേട് തോന്നുന്ന മാനസം
പുറമേ ചിരിച്ചിട്ടിതകമേ മനം നൊന്തു
പറയുന്ന വാക്കിലോ മധുരം കിനിയുന്നു
എളുതല്ല അന്യന്റെ ഉന്നതി കാണുമ്പോള്‍
മനസ്സില്‍ നുരയുന്ന സ്വാര്തമസൂയയും
ഒരു നറും പുഞ്ചിരി ഒട്ടിച്ചു തന്മുഖം
വിരവില്‍ പ്രതിഷ്ടിച്ചു വഴിയേ മടങ്ങുന്ന
കലികാല കോലങ്ങള്‍ കാണുമ്പോഴെന്‍മനം
അറിയാതെ കേഴുന്നു നാടകം, നാടാകെ
നാടകം ,( നാടകാന്തം കവിത്വം )!! ഹാ
അജയ്‌

No comments:

Post a Comment